നര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ തിരുത്തേണ്ടത് പാലാ ബിഷപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തെ ഭ്രാന്താലയമാക്കരുത്. സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. സ്പര്‍ധ വളര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് എല്ലാവരും ചേര്‍ന്നാണ്. കാനം രാജേന്ദ്രന് പറഞ്ഞു. മഞ്ചേശ്വരത്ത് ടി.വി. തോമസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, നര്‍കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ച് യുഡിഎഫ് യോഗത്തിനു ശേഷം പ്രതികരിക്കാമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന പ്രസ്താവനകള്‍ തന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. മാധ്യമങ്ങള്‍ തമ്മില്‍ തല്ലിക്കാന്‍ നോക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


