സസ്പെന്ഷന് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്ന എം.പി.മാരെ രാജ്യസഭ ഡപ്യൂട്ടി ചെയര്മാന് ഇന്ന് കാലത്ത് സമരമുഖത്ത് സന്ദര്‍ശിച്ചു. ഡപ്യൂട്ടി ചെയര്‍മാന്റെ സന്ദര്‍ശനം നാടകമായിരുന്നു എന്നത് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോഴാണ് വ്യക്തമായത്.
താന്‍ ഡപ്യൂട്ടി ചെയര്മാന് എന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയതല്ലെന്നും സമരം ചെയ്യുന്ന സഹപ്രവര്‍ത്തകരെ വ്യക്തിപരമായി സന്ദര്‍ശിച്ചതാണെന്നും പറഞ്ഞ അദ്ദേഹം പിന്നീട് രാജ്യസഭയില്‍ ഉണ്ടായ സംഭവങ്ങളെ കുറിച്ചും താനും ഉപവസിക്കാന്‍ പോകുകയാണെന്ന പ്രഖ്യാപനവുമാണ് നടത്തിയതെന്നും രാഗേഷ് പറഞ്ഞു.
നിമിഷങ്ങള്‍ക്കകം അദ്ദേഹത്തിന്റെ മഹാ മനസ്കതയെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നു. ചട്ടവിരുദ്ധവും, ഭരണഘടന വിരുദ്ധവുമായ കര്‍ഷകദ്രോഹ കരിനിയമം പാസാക്കിയതോടെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ബി.ജെ.പിയും അതിന്റെ സഖ്യകക്ഷിയായ ജെഡിയുവും മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയതെന്ന് വ്യക്തം.
വരാനിരിക്കുന്ന ബിഹാര്‍ ഇലക്ഷനില്‍ ബി.ജെ.പിയും ജെ.ഡിയുവും കനത്ത തിരിച്ചടി ഏറ്റ് വാങ്ങാന്‍ പോകുകയാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് ഡപ്യൂട്ടി ചെയര്‍മാന്റെ സമര മുഖത്തെ സന്ദര്‍ശനവും പ്രധാനമന്ത്രിയുടെ ട്വീറ്റും എന്ന് വ്യക്തം. ചെപ്പടി വിദ്യ കൊണ്ട് ഇനിയും ജനങ്ങളെ വഞ്ചിക്കാനാവില്ലെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കുന്നത് നന്ന്.
കെ കെ രാഗേഷ് എംപി