ലക്ഷദ്വീപില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഒഴിവാക്കിയതിന് സ്റ്റേ. ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന ആഹാരരീതി മാറ്റണം എന്നു പറയുന്നതിന്റെ യുക്തി എന്തെന്ന് കോടതി ചോദിച്ചു.
മാംസ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോടതി തള്ളി. ലക്ഷദ്വീപ് ഭരണ കൂടത്തിന്റെ ഉത്തരവുകള്‍ക്ക് അനിശ്ചിതകാലത്തേക്കാണ് സ്റ്റേ.


