ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാല് മരണം. ഒരാള്‍ക്ക് പരുക്കേറ്റു. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ഗര്‍സ ഭുന്ദറിന് സമീപം പഞ്ച നല്ലയിലാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച ആയിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ 6 പേരാണ് തുരങ്കത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒരാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മരണപ്പെട്ട നാലു പേരില്‍ ഒരു നേപ്പാള്‍ സ്വദേശിയും ഉള്‍പ്പെടുന്നു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എന്‍എച്ച്പിസിയുടെ ഹൈഡ്രോ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് തുരങ്കം നിര്‍മിക്കുന്നത്.


