എല്‍ഡിസി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് എല്‍ഡിസി റാങ്ക് ഹോള്‍ഡേഴ്സ്. ഏപ്രില്‍ 1 ന് കാലാവധി അവസാനിക്കേണ്ട ലിസ്റ്റ് ഓഗസ്റ്റ് മൂന്ന് വരെയാണ് നീട്ടിയത്. പ്രൊമോഷന് ലിസ്റ്റുകള്‍ വേഗത്തില്‍ ഇറക്കാനും എന്‍ട്രി കേഡര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനും മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്ന് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കണം.
നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷ. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ ഉത്തരവായി ഇറങ്ങുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളില്‍ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സര്‍ക്കാര്‍ നല്കിയ ഉറപ്പ്.
ഉദ്യോഗസ്ഥതല ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും, ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ കെ ബാലന് ഇന്നലെ പറഞ്ഞിരുന്നു. ഉത്തരവുണ്ടായില്ലെങ്കില്‍ നിരാഹാര സമരമടക്കമുള്ള രീതികളിലേക്ക് പോകുമെന്നാണ് സമരക്കാര്‍ പറയുന്നത്.