ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. റാങ്കിംഗ് മത്സരവും, എന്‍ട്രി ഫീസ് തിരിച്ചടവും ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സമിതി ഏറ്റെടുക്കും വരെ ഫെഡറേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും.
ഇതിനിടെ ദേശീയ ഗുസ്തി ഫെഡറേഷന് അസി.സെക്രട്ടറി വിനോദ് തോമറിന് സസ്പെന്ഷന്. കായിക മന്ത്രാലയമാണ് സസ്പെന്‍ഡ് ചെയ്തത്. കായികതാരങ്ങള്‍ക്കെതിരെ തോമറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് സസ്പെന്ഷന്.
കേസില്‍ നിയമിച്ച അന്വേഷണ കമ്മീഷന് നാളെ അന്വേഷണം തുടങ്ങാനിരിക്കവെയാണ് ഗുസ്തി ഫെഡറേഷന് അസി.സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തത്.


