ആശങ്കകള്‍ക്ക് വിരാമം. ധോണി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ പിടി 7നെ മയക്കുവെടിവച്ചു. ഡോ.അരുണ്‍ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്.
മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പിടിസെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉള്‍വനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്. മയക്കുവെടി വച്ചതിന് പിന്നാലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ഇപ്പോള്‍ കാട്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
പിടി 7നെ യൂകാലിപ്റ്റസ് കൂട്ടിലേക്ക് എത്തിച്ചാല്‍ മാത്രമേ ദൗത്യം പൂര്‍ത്തിയാകൂ. കൂട്ടില്‍ ചൂടില്ലാതിരിക്കാന്‍ മണ്ണ് നനച്ച് നിലം ഒരുക്കുക പോലുള്ള നടപടിക്രമങ്ങളെല്ലാം ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.


