കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരന് എംപി. ശശി തരൂരിനെ വിലക്കിയതിത് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിലക്കില്‍ ഷാഫി നിരപരാധി. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാധ്യമങ്ങള്‍ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങള്‍ ഉള്ളിലുള്ളവരാണ് ഇതിന് പിന്നില്‍ എന്ന് കരുതുന്നതില്‍ തെറ്റില്ല. സി.കെ. ശ്രീധരന് മാനനഷ്ട കേസ് കൊടുത്താല്‍ പാര്‍ട്ടി നേരിടുമെന്ന് കെ മുരളീധരന് പ്രതികരിച്ചു.
പാര്‍ട്ടി കാര്യമായതിനാല്‍ പുറത്ത് പറയില്ല. ഷാഫിക്ക് ഇതുമായി ബന്ധമില്ല. നേതാക്കള്‍ക്ക് അറിയാം. അതിനാല്‍ അന്വേഷണം വേണമെന്ന അഭിപ്രായമില്ല. തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാല്‍ വലിയ വാര്‍ത്ത പ്രാധാന്യം കിട്ടി. ഡി സി സി പ്രസിഡന്റ് എന്നെ ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന്റെ സന്ദര്‍ശനം പാര്‍ട്ടിയെ ശക്തിപ്പെടുത്തും. പരിപാടി തടസപ്പെടുത്താന്‍ ശ്രമിച്ചവര്‍ ആരെന്ന് എനിക്ക് അറിയാം, എം.കെ രാഘവനും ഒരു പരിധി വരെ അറിയാം. കെപിസിസി പ്രസിഡന്റിന്റെ നിലപാട് അന്തിമം. വിലക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും കെ മുരളീധരന് വ്യക്തമാക്കി.
അതേസമയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂര്‍ മുഖ്യാതിഥിയായ സെമിനാറില്‍ ഉജ്വല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജവാഹര്‍ യൂത്ത് ഫൗണ്ടേഷന് എന്ന സംഘടനയുടെ ബാനറില്‍ അതേ വേദിയില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടിയോടെ തരൂരിന്റെ മലബാര്‍ പര്യടനത്തിനു തുടക്കമായത്. ഹാളിലും പുറത്തും ജനം നിറഞ്ഞു.


