ഒരേ ബെഞ്ചില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്റര്‍ ന്യൂട്രാലിറ്റി ആവില്ലെന്ന് കെ മുരളീധരന് എംപി. സ്ത്രീകള്‍ക്ക് സുരക്ഷിത്വം വര്‍ധിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മറിച്ച് ഒരുമിച്ചിരുത്തിയത് കൊണ്ട് ജെന്റര്‍ ഇക്വാലിറ്റി ആവില്ലെന്നും കെ മുരളീധരന് കോഴിക്കോട് പറഞ്ഞു. ജെന്റര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്ലീം ലീഗ് നേതാക്കളുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
തലതിരിഞ്ഞ പരിഷ്കാരത്തിന് പോകാതെ സ്ത്രീ സുരക്ഷി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കേണ്ടതെന്നും കെ മുരളീധരന് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് ആ ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും സ്ക്കൂളുകള്‍ കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മുരളീധരന് പറഞ്ഞു.


