കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐസിഎംആര്‍. വായില്‍ വെള്ളം നിറച്ച് അത് പരിശോധിച്ചാല്‍ മതിയെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തല്‍. ഡല്‍ഹി എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതായി ഐസിഎംആര്‍ പറയുന്നു. പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയും. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നാണ് ഐസിഎംആര്‍ വിശദീകരിക്കുന്നത്.
അതേസമയം രാജ്യത്ത് ആദ്യ ഘട്ടത്തില്‍ 50 ലക്ഷം വാക്സിന് എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കും മുന്‍ഗണന നല്‍കുമെന്നും ഐസിഎംആര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫോര്‍ഡ് വാക്സിന് ആവും ആദ്യം വിതരണത്തിന് എത്തുക എന്നാണ് സൂചന. അടുത്ത വര്‍ഷം പകുതിയോടെ വാക്സിന് വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.


