സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയിലെ പെന്ഷന് പ്രതിസന്ധി പരിഹരിക്കും. സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാര്‍ പുതുക്കും. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് തിരുവനന്തപുരത്ത് മന്ത്രി ഉദ്്ഘാടനം ചെയ്തു. തിരുവനന്തപുരം- എറണാകുളം, എറണാകുളം- കോഴിക്കോട് റൂട്ടുകളിലാണ് സര്‍വീസ്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് പരീക്ഷണ സര്‍വ്വീസിനുള്ള ബസ്സുകള്‍ കൈമാറിയത്.
കെഎസ്ആര്‍ടിസിയുടെ പുനുരുദ്ധാരണ പാക്കേജായ റീസ്ട്ക്ചര്‍ 2 വില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രധാന കര്‍മ്മ പരിപാടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍എന്‍ജിലിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവായിട്ടുണ്ട്. ഇതിന്റെ സാമ്പത്തികവും സാങ്കേതികവുമായി പ്രായോഗികത പരീക്ഷിക്കുകയാണ്. സിഎന്‍ജിയേക്കാല്‍ ലാഭകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബസ്സുകളെ എല്‍എന്‍ജിയിലേക്ക് മാറ്റുന്നത് പരിഗണിക്കും.