നിയമസഭാ തെരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷമ പരിശോധനയ്ക്ക് ശേഷം 140 മണ്ഡലങ്ങളിലായി 1,061 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

ഇന്നലെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഇന്നവെ വരെ 2,180 അപേക്ഷകളാണ് ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1,119 പത്രികകള്‍ തള്ളി. പത്രികകള്‍ 22 വരെ പിന്‍വലിക്കാന്‍ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.


