മൂന്നാം തരംഗത്തെ നേരിടാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. കൊവിഡ് തടയാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചില്ലന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മാനദണ്ഡം നിശ്ചയിക്കുന്നത് എകെജി സെന്ററില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശമനുസരിച്ചാണെന്നും വിഡി സതീശന് ആരോപിച്ചു.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം തൃശൂരും കാസര്‍ഗോഡും കര്‍ശന നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആര്‍ അനുസരിച്ച് തൃശൂരും കാസര്‍കോടും കര്‍ശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാര്‍ട്ടി സമ്മേളനം നടത്താന്‍ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി.
കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങള്‍ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകള്‍ രോഗബാധിതരായി. നേതാക്കള്‍ വിവിധ ജില്ലകളിലെത്തി രോഗം പടര്‍ത്തി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നത് എകെജി സെന്ററില്‍ നിന്നാണെന്നും വി ഡി സതീശന് വിമര്‍ശിച്ചു.
അതിനിടെ സിപിഐഎം സമ്മേളനങ്ങള്‍ക്ക് കൊവിഡ് നിയന്ത്രണം ബാധകമല്ലേയെന്ന് കെ മുരളീധരന് എം പി ചോദിച്ചു. ആരോഗ്യ മന്ത്രിയെകൊണ്ട് വെറുതെ വിഡ്ഢി വേഷം കെട്ടിക്കരുത്. മന്ത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നും പാര്‍ട്ടി അത് നഗ്നമായി ലംഘിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.


