കര്‍ഷക സമരം 25ാം ദിവസത്തിലേക്ക് കടന്നു. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍, അതേസമയം, കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
കര്‍ഷക സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഒരുതരത്തിലുള്ള സമവായത്തിനും ഇതുവരെ വഴി തെളിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കര്‍ഷകര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയതോടെ കേന്ദ്രസര്‍ക്കാറും കര്‍ഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്രകൃഷിമന്ത്രിയെ കണ്ടത്.
മൂന്നു ദിവസത്തിനകം കര്‍ഷകരുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. സുപ്രിംകോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. ഡല്‍ഹി- ആഗ്ര, ഡല്‍ഹി -രാജസ്ഥാന് ദേശീയപാത ഉപരോധവും, തിക്രി, ഗാസിപൂര്‍, ചില്ല അതിര്‍ത്തികളില്‍ സമരവും ശക്തമായി തുടരുകയാണ്.


