അരൂര്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാനിമോള്‍ ഉസ്മാന് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് അടക്കം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എയ്ക്കും കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ ഡിസിസി ഓഫീസില്‍ നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഷാനിമോള്‍ ഉസ്മാന് പങ്കെടുത്തിരുന്നു.