കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മല്‍സരിച്ചേക്കും. ഇന്നലെ സോണിയ ഗാന്ധിയെ കണ്ട ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മത്സര രംഗത്ത് ഉള്ള കാര്യം രണ്ട് ദിവസത്തിനകം പരസ്യമാക്കും. രാഹുല്‍ അദ്ധ്യക്ഷനാകണമെന്ന് തരൂര്‍ സോണിയ ഗാന്ധിയോട് പറഞ്ഞു. അല്ലെങ്കില്‍ പ്രിയങ്കാ ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തണമെന്നും ശശി തരൂര്‍ സോണിയ ഗാന്ധിയോട് പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് സോണിയ വ്യക്തമാക്കി.
ഇതോടെയാണ് മല്‍സര രംഗത്തേക്ക് തരൂര്‍ വരുമെന്ന് ഉറപ്പായത്. ഇതിനിടെ അശോക് ഗെലോട്ട് ആ മാസം 26ന് നാമ നിര്‍ദേശ പത്രിക നല്‍കും. മല്‍സരം പാര്‍ട്ടിയുടെ ജനാധിപത്യ അടിത്തറ കൂടുതല്‍ ശക്തമാക്കുമെന്ന നിലപാടിലാണ് സോണിയ ഗാന്ധിയും.
രാഹുലിനായുള്ള പ്രമേയങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധി ഇല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി വരണമെന്ന് ദീപേന്ദര്‍ ഹൂഢയും ആവശ്യപ്പെട്ടിട്ടുണ്ട്.


