സംസ്ഥാനത്ത് ഉയര്‍ന്നു നിന്ന പച്ചക്കറി വിലയില്‍ കുറവ്. തക്കാളിയ്ക്ക് വില കൂടിയതോടെ തക്കാളി വണ്ടി എന്ന ആശയം സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 100 രൂപ വരെയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ തിരുവനന്തപുരത്ത് ഹോള്‍സെയില്‍ വില 60 രൂപയായി കുറഞ്ഞിരുന്നു. തൃശ്ശൂരില്‍ പലയിടത്തും ഇതിന് വില 40- 50 രൂപ നിരക്കാണ്.
തക്കാളിയും മറ്റു പച്ചക്കറികളുമായി 18 വണ്ടികളാണ് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്നലെ രണ്ടു വണ്ടികള്‍ വീതം നിരത്തിലിറങ്ങിയിട്ടുണ്ട്. മറ്റുജില്ലകളില്‍ ഒരു വാഹനം വീതമാണ് വില്പന ആരംഭിച്ചത്. തമിഴ്നാട്ടിലെ കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരില്ലാതെ പച്ചക്കറി സംഭരിക്കാന്‍ തെങ്കാശിയിലെ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് സംഘടനകളുമായി കൃഷിവകുപ്പ് ധാരണാ പത്രം ഒപ്പിട്ടിരുന്നു.
ഇതോടെ വരും ദിവസങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആന്ധ്രപ്രദേശിലെ ഇ ഫാം എന്ന സംഘടനയും ഇടനിലക്കാരില്ലാതെ പച്ചക്കറി എത്തിക്കാമെന്ന് ധാരണയായിട്ടുണ്ട്.


