കോണ്‍ഗ്രസ് പോര് വീണ്ടും തെരുവിലെത്തി. കെ സുധാകരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും ഫ്ളക്സുകളും കെപിസിസി ആസ്ഥാനത്ത്. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. കെപിസിസി ആസ്ഥാനത്തിനു പുറമേ എംഎല്‍എ ഹോസ്റ്റലിനു മുന്നിലും ഇത്തരം ബോര്‍ഡുകള്‍ ഉണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായതാണ് നേതാക്കള്‍ക്കെതിരെയും നേതൃമാറ്റം ആവശ്യപ്പെട്ടും വരുന്ന പോസ്റ്ററുകള്‍ക്കും ഫ്ളക്സുകള്‍ക്കും പിന്നില്‍. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും പോസ്റ്ററില്‍ പറയുന്നു. വി എസ് ശിവകുമാറിനും തലസ്ഥാനത്തെ നേതാക്കള്‍ക്കും എതിരെയാണ് ഇന്നലെ പോസ്റ്ററുകള്‍ വന്നത്.


