ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബിജു രമേശ്. ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ 10 കോടി വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നെന്നും ബിജു രമേശ് പറഞ്ഞു.