മന്ത്രി കെ ടി ജലീലിന്റെ രാജിയില്‍ ഉറച്ച് പ്രതിപക്ഷ പ്രതിഷേധം. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പ്രതിഷേധം അരങ്ങേറുന്നത്. കോഴിക്കോട്, കാസര്‍ഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. ലാത്തിച്ചാര്‍ജില്‍ പത്തനംതിട്ടയിലും കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരുക്കേറ്റു. പലതവണ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. സംസ്ഥാന സെക്രട്ടറി അബിദ് ഷഹില്‍, ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന് എന്നിവരടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പല തവണ ജലപീരങ്കി പ്രയോഗിച്ചു. കലക്ട്രേറ്റിലേയ്ക്കുള്ള ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം.
കോഴിക്കോട്ട് കളക്ടറേറ്റിന് മുന്നില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര് വാതകം പ്രയോഗിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്തതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് രംഗം വഷളായത്. പൊലീസിന് നേരെ കല്ലേറും ഉണ്ടായി. തുടര്‍ന്നാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചത്. പ്രവര്‍ത്തകര്‍ പിന്മാറാന് തയ്യാറാകാതെ വന്നതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
പത്തനംതിട്ടയില്‍ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കളക്ടറേറ്റിന്റെ മുന്‍വശത്തെ ഗേറ്റ് പൊലീസ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചിരുന്നു. പിന് വശത്തെ ഗേറ്റിലൂടെ പ്രവര്‍ത്തകര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചത് പൊലീസുകാരെ പ്രകോപിപ്പിച്ചു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് പരുക്കേറ്റു.


