കോവിഡ് വാക്സിനേഷന്റെ വേഗതയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നിലവിലെ വേഗതയില്‍ ലക്ഷ്യം നേടാനാവില്ലെന്നും വൈറസായിരിക്കും മത്സരം ജയിക്കുകയെന്നും ചിദംബരം പറഞ്ഞു. വാക്സിനേഷന് ഓണ്‍ ഡിമാന്‍ഡ് നടപ്പിലാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വേണ്ട വിധം വാക്സിന് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പകര്‍ച്ചവ്യാധി ദിനംപ്രതി ഉയരുന്നതില്‍ ഒട്ടും അതിശയോക്തിയില്ലെന്നും ചിദംബരം പറഞ്ഞു.
അഞ്ച് കോടിയുടെ വാക്സിന് ഇന്ത്യ കയറ്റി അയച്ചത് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വെറും മൂന്ന് കോടി വാക്സിന് ഡോസുകളെ ലഭ്യമായിട്ടുള്ളു. ഈ വേഗതയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ മത്സത്തില്‍ വൈറസ് ജയിക്കുമെന്നും ചിദംബരം പറഞ്ഞു.
വ്യാഴാഴ്ച്ച 35,871 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നൂറ് ദിവസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കോവിഡ് നിരക്കായിരുന്നു ഇത്.