സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയര്‍ത്തി. 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി അത് 30 യൂണിറ്റാക്കി ഉയര്‍ത്തി. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി സൗജന്യം.
ജൂണില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് അനുമതി നല്കി. തുടര്‍ന്നാണ് ബോര്‍ഡ് ഉത്തരവിറക്കിയത്. 1997 മുതല്‍ പ്രതിമാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യമായാണ് വൈദ്യുതി നല്‍കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിധി ഉയര്‍ത്തുന്നത്. കണക്റ്റ് ലോഡില്‍ മാറ്റം വരുത്താതെയാണ് തീരുമാനം.
ബിപിഎല്‍ കുടുംബങ്ങള്‍ക്കും ആനുകൂല്യം, പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപ എന്നത് 50 യൂണിറ്റ് വരെയാക്കിയും ഉയര്‍ത്തിയിടുണ്ട്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 1.50 രൂപ നല്കിയാല് മതി.
ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ തന്നെ ഈ ആവശ്യം സര്‍ക്കാര്‍ കെഎസ്ഇബിക്ക് മുന്നില്‍ വെച്ചിരുന്നു. പുതുക്കിയ ഉത്തരവ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും.


