ഓണം ബമ്പര്‍ വന്‍ വിജയമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍. ടിക്കറ്റ് തുക കൂടിയിട്ടും ജനങ്ങള്‍ സഹകരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക ടിക്കറ്റ് ഉടമയ്ക്ക് കൈമാറും. പൂജാ ബമ്പര്‍ നാളെ മുതല്‍ വില്‍പ്പനയ്ക്ക് എത്തുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
പൊതുവെ വലിയ സ്വീകാര്യതയാണ് ലോട്ടറിക്ക് കേരളത്തിലുള്ളത്. സാധാരണ ഒരു കോടിയോളം ടിക്കറ്റുകള്‍ കേരളത്തില്‍ ദിവസേനെ വിറ്റ് പോകുന്നുണ്ട്. ഇത്രയും സ്വീകാര്യതയുള്ള മേഖലയില്‍ കൂടുതല്‍ സമ്മാനങ്ങള്‍ അര്‍ഹിക്കുന്നു. സമ്മാനത്തുകയും എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
12 കോടിപതികളാണ് ഇന്നത്തെ നറുക്കെടുപ്പിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇതിന്റെ മുഴുവന്‍ പ്രചോദനം ജനങ്ങള്‍ക്കുള്ള സ്വീകാര്യതയാണ്. ഓണം ബമ്പര്‍ ഏതൊരു മലയാളിയും എടുക്കാന്‍ ആഗ്രഹിക്കുന്നതാണ് വില വര്‍ധിക്കുമ്പോഴും എല്ലാ ജനങ്ങളും ടിക്കറ്റ് എടുത്തു. പൂജാ ബമ്പര്‍ ഒന്നാം സമ്മാനം 5 കോടിയില്‍ നിന്നും 10 കോടിയാക്കി ഉയര്‍ത്തി. നാളെ മുതല്‍ മാര്‍ക്കറ്റിലെത്തുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ഒന്നാം സമ്മാനം തിരുവനന്തപുരത്ത് നിന്നും വിറ്റ ടിക്കറ്റിനും. രണ്ടാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിനുമാണ് ലഭിച്ചത്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം തിരുവനന്തപുരം പഴവങ്ങാടിയില്‍ നിന്ന് വിറ്റുപോയ നമ്പറിന്. TJ750605 എന്ന ഭാ?ഗ്യ നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ഓണം ബംബര്‍ ഒന്നാം സമ്മാനം ലഭിച്ചത് മുട്ടത്തറ ശ്രീവഹാരം സ്വദേശി അനൂപിനാണ്. തങ്കരാജ് എന്ന ഏജന്റാണ് ബമ്പര്‍ അടിച്ച ടിക്കറ്റ് വിറ്റത്. കോട്ടയം ജില്ലയില്‍ നിന്ന് വിറ്റുപോയ TG 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകള്‍ക്കുമാണ് ലഭിച്ചത്.