ഓണം ബംബര്‍ ഒന്നാം സമ്മാനം ലഭിച്ചത് മുട്ടത്തറ ശ്രീവരാഹം സ്വദേശി അനൂപിന്. ഇയാള്‍ ലോട്ടറി ഏജന്റിന്റെ സഹോദരനാണ്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.
രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന് എന്ന കച്ചവടക്കാരന് പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.
കഴിഞ്ഞ തവണ ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് വിറ്റ മീനാക്ഷി ലോട്ടറി തന്നെയാണ് ഇത്തവണ രണ്ടാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റും വിറ്റിരിക്കുന്നത്. വല്ലപ്പോഴും ടിക്കറ്റെടുത്ത് കച്ചവടം ചെയ്യുന്ന സാധാരണ ചെറുകിട കച്ചവടക്കാരനാണ് പാപ്പച്ചന്. പാലായിലെ ബ്രാഞ്ചില്‍ നിന്ന് അഞ്ച് ടിക്കറ്റാണ് പാപ്പച്ചന് എടുത്തത്. ഈ അഞ്ച് ടിക്കറ്റാണ് പാപ്പച്ചന് നടന്ന് വിറ്റത്. രണ്ടാം സമ്മാനം : TG 270912 എന്ന നമ്പറിനാണ്.
കോട്ടയത്തെ തന്നെ ഭാഗ്യലക്ഷ്മി ലക്കി സെന്ററില്‍ നിന്നുള്ള ടിക്കറ്റിനും മൂന്നാം സമ്മാനമുണ്ട്.