വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സമരക്കാര്‍ രംഗത്ത്. സമരപ്പന്തലില്‍ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി ഡി സതീശന് പ്രസംഗിച്ച് മടങ്ങുന്നതിനിടെയാണ് രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉണ്ടായത്. ചേരിതിരിഞ്ഞായിരുന്നു പ്രതിഷേധം.
രാഷ്ട്രീയക്കാര്‍ ഇവിടെ വരേണ്ടെന്നും സമരത്തെ രാഷ്ട്രീയവല്‍കരിക്കരുതെന്നുമായിരുന്നു ഇവരുടെ പക്ഷം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും സമരമാക്കി ഇതിനെ മാറ്റരുതെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ബഹളം ശക്തമായതോടെ പ്രതിപക്ഷ നേതാവ് ഉടന്‍ മടങ്ങുകയായിരുന്നു.
അതേസമയം വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികളുടെ രാപ്പകല്‍ ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഉപരോധത്തില്‍ വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
തുറമുഖത്തേക്കുള്ള പ്രധാന പാത ഉപരോധിച്ചാണ് സമരം നടക്കുന്നത്. മൂന്ന് ദിവസം മുമ്പ് തുടങ്ങിയ സമരം ഈ മാസം അവസാനം വരെ നടത്തുമെന്നാണ് ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വൈദികരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.