കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. പ്രോമാക്സ് ഇന്ത്യ റീജിയണല്‍ അവാര്‍ഡിന്റെ വിവിധ വിഭാഗങ്ങളില്‍ മൂന്നു ഗോള്‍ഡ് അവാര്‍ഡും ഒരു സില്‍വര്‍ അവാര്‍ഡുമടക്കം ഏറെ പ്രശംസയര്‍ഹിക്കുന്ന നേട്ടമാണ് സീ കേരളം സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികവ് തെളിയിക്കുന്ന ചാനലുകള്‍ക്ക് നല്കുന്ന പുരസ്കാരങ്ങളിലൊന്നാണ് പ്രോമാക്സ് ഇന്ത്യ റീജിയണല്‍ അവാര്‍ഡുകള്‍. ഓണ്‍- എയര്‍ പ്രമോഷന്, ബ്രാന്‍ഡിംഗ്, പരസ്യങ്ങള്‍ എന്നിവയിലെ മികവ് പ്രോമാക്സ് അവാര്‍ഡുകള്‍ അംഗീകരിക്കുന്നു.
സ്ത്രീകള്‍ക്ക് യഥാര്‍ത്ഥ തുല്യത കൈവരിക്കണമെങ്കില്‍ ‘മാറ്റം’ വീടുകളില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തുകാണിച്ച സീ കേരളം ചാനലിലെ വനിതാദിന ക്യാമ്പയിന് മികച്ച ബ്രാന്‍ഡ് ഇമേജ്, മികച്ച ക്യാമ്പയിന് പ്രമേയം എന്നീ വിഭാഗങ്ങളില്‍ ഗോള്‍ഡ് അവാര്‍ഡും, ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് സംരംഭ വിഭാഗത്തില്‍ സില്‍വറും കരസ്ഥമാക്കി.
കൂടാതെ സ്വാതന്ത്ര്യ ദിനത്തില്‍ അവതരിപ്പിച്ച ചാനല്‍ പ്രോമോക്ക് മികച്ച ചില്‍ഡ്രന്‍ പ്രോമോവിഭാഗത്തില് ഗോള്‍ഡ് അവാര്‍ഡും സ്വന്തമായി. ‘നെയ്തെടുക്കാം ഭാവിയിലെ വിസ്മയങ്ങളെ’ എന്ന പ്രമേയത്തില്‍ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിനത്തിലെ ചില്‍ഡ്രന്‍ പ്രോമോ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും പ്രേക്ഷകരുമായുള്ള ഊഷ്മള ബന്ധം നിലനിര്‍ത്താന്‍ സീ കേരളം ചാനല്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അവതരിപ്പിച്ചു വരുന്നത്. സമാനതകളില്ലാത്ത വ്യത്യസ്തമായ പരിപാടികളും അവതരണശൈലിയും ചാനലിന്റെ മാറ്റു കൂട്ടുന്നു. സ്വന്തം വീടുകളിലിരുന്നുകൊണ്ട് തന്നെ പ്രേക്ഷകരോട് സംവദിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കുവാനും സീ കേരളം താരങ്ങളും സമയം കണ്ടെത്തുന്നുണ്ട്.


