മേഘാലയ: ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നടത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മേഘാലയയിലാകും ആദ്യ ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് നടത്തുക. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ഗ്രീന്‍ റെയില്‍വേ എന്ന നേട്ടം കൈവരിക്കുന്നതിനായി 2023 ഓടെ ‘നെറ്റ് സീറോ കാര്‍ബണ്‍ എമിറ്റര്‍’ ആകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മേഖലയിലെ റെയില്‍ പാതകള്‍ വൈദ്യുതീകരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ പരിധിയലുള്ള ഈ ഭാഗങ്ങളില്‍ സെന്‍ട്രല്‍ ഓര്ഗനൈസേഷന് ഫോര്‍ റെയില്‍വേ ഇലക്ട്രിഫിക്കേഷന്റെ (CORE) നേതൃത്വത്തിലാണ് വൈദ്യുതീകരണം നടപ്പാക്കിയത്.
2023 മാര്‍ച്ച് 15-ന് ദുധ്നോയ്-മെന്ഡിപഥര് 22.823 കിലോമീറ്റര്‍ സിംഗിള്‍-ലൈന്‍ സെക്ഷനും അഭയപുരി-പഞ്ചരത്ന 34.59 കിലോമീറ്റര്‍ ഡബിള്‍ ലൈന്‍ സെക്ഷനും കമ്മീഷന് ചെയ്തുകൊണ്ട് എന്‍എഫ് റെയില്‍വേ മറ്റൊരു സുപ്രധാനമായ നേട്ടം കൈവരിച്ചിരുന്നു. 2014 നവംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മേഘാലയയിലെ ഏക റെയില്‍വേ സ്റ്റേഷനാണ് മെന്ഡിപഥര്.


