കെഎസ്ഇബി തര്‍ക്ക വിഷയത്തില്‍ സമര സമിതിയുമായി ഇന്ന് ചര്‍ച്ച നടത്തും. വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി ഉച്ചക്ക് 12.30 നാണ് സമരസമിതി പ്രതിനിധികളുമായി ചര്‍ച്ച നടത്തുക. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ ചര്‍ച്ച നടന്നിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, വൈദ്യുതി മന്ത്രി കൃഷ്ണന് കുട്ടി, മുന്‍ വൈദ്യുതി മന്ത്രി എം എം മണി എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
ഇടത് യൂണിയനുകള്‍ സമരമവസാനിപ്പിക്കാന്‍ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.
നീതിയുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് താന്‍ എന്നും ചെയര്മാന് തെറ്റായി എന്തെങ്കിലും ചെയ്തതായി അറിയില്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്നും ജീവനക്കാര്‍ക്ക് ചില ആശങ്കയുണ്ടെന്നും അതൊക്കെ വൈകാതെ പരിഹരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന് പ്രതികരിച്ചു.


