കൊല്ലത്ത് ഭാരത് ജോഡോ യാത്രയില്‍ നിലത്തിരുന്ന് പ്രസംഗം കേട്ടതില്‍ വിശദീകരണവുമായി കെ. മുരളീധരന് എം.പി. നേതാവാകാന്‍ സ്റ്റേജില്‍ കയറണമെന്നില്ലെന്നും ഭാരത് ജോഡോ യാത്രയിലുടനീളം സ്റ്റേജില്‍ കയറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും ചെറിയ സ്റ്റേജില്‍ സി.ആര്.പി.എഫ് തന്നെ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ താന്‍ മാറിനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ കേരളത്തിലുടനീളം കൂടെയുണ്ടാകുമെന്നും ദൈവം സഹായിച്ച് ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്ലെന്നും മുരളീധരന് വ്യക്തമാക്കി. കേരളത്തിലെ സി.പി.എം പോലെയല്ല പുറത്തുള്ളതെന്നും, പലയിടത്തും കോണ്‍ഗ്രസുമായി സഖ്യത്തിലാണെന്നും ദേശീയ നേതാവായ രാഹുല്‍ ഗാന്ധിക്ക് അത്രയേ വിമര്ശിക്കാനാകൂവെന്നും പറഞ്ഞു.
എന്നാല്‍ കേരളത്തിലെ സി.പി.എം ബിജെപിയുടെ ബി ടീമാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും അത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.


