കെ.ടി. ജലീലിന് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് ജലീലിന്റെ ബലമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിനെ ജലീല്‍ ധാര്‍മികത പഠിപ്പിക്കേണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും പറഞ്ഞു.
ജലീലിന്റെ രാജിക്കായി സംസ്ഥാനമാകെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുകയാണ്. തൃശൂരിലും പാലക്കാട്ടും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. ബല്‍റാമിന്റെ തലയ്ക്കാണ് പരുക്ക്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പി. സരിനെയും പൊലീസ് വളഞ്ഞിട്ട് തല്ലി. കോട്ടയത്തും സംഘര്‍ഷം, ബാരിക്കേഡ് ചാടിക്കടന്നവരെ ലാത്തിക്കടിച്ചു. ജലീലിന്റെ രാജിക്കായി കൊച്ചി എന്‍ഐഎ ഓഫിസിനു മുന്നിലും പ്രതിഷേധം. കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെടെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജലീല്‍ രാജിവച്ചാല്‍ മന്ത്രിസഭയിലെ പലരും പുറത്തുപോകേണ്ടിവരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യംചെയ്യുന്നപശ്ചാത്തലത്തിലാണ് പിണറായി വിജയന് സര്‍ക്കാര്‍ തന്നെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അധാര്‍മികതയുടെ കൂടാരമാണ് ഇടത് സര്‍ക്കാരെന്നും രാജിവച്ച് ജനവിധിതേടണമെന്നും പ്രതിപക്ഷനേതേവ് രമേശ് ചെന്നിത്തല.


