മൂവാറ്റുപുഴ : ലയണ്‍സ് ക്ലബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം മെയ് 19ന് ഞായറാഴ്ച ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കും. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ 50 വര്‍ഷങ്ങളുടെ ചരിത്ര സൂചിക നല്കി 51 ജീവകാരുണ്യ പദ്ധതികളാണ് ഈ വര്‍ഷം മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ വര്‍ഷം ഏറ്റവും പ്രാധാന്യത്തോടെ ഏറ്റെടുത്തത് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി വീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന പാര്‍പ്പിടം പദ്ധതിയാണ് . സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ 12 വീടുകളാണ് മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പൂര്‍ത്തീകരിച്ച് നല്‍കിയിരിക്കുന്നത്. രോഗാതുരര്‍, വിധവകള്‍, ആശ്രയമറ്റവര്‍ എന്നീ മുന്‍ഗണനകള്‍ നല്കി കണ്ടെത്തിയ ഏറെ പരിഗണനാര്‍ഹരായ 12 കുടുംബങ്ങള്‍ക്കാണ് മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് കൈത്താങ്ങായി മാറിയത്. ഓരോ വീടുകള്‍ക്കും ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ച് 600 സ്ക്വയര്‍ ഫീറ്റ് ഏരിയയിലു ള്ള വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. രണ്ട് വീടുകള്‍ക്ക് ആവശ്യമായ സ്ഥലവും ലയണ്‍സ് ക്ലബ്ബിന് നല്കുവാന് സാധിച്ചു.
മൂവാറ്റുപുഴയിലെ വിവിധ വിദ്യാലയങ്ങളില്‍ നിരവധി പദ്ധതികളാണ് ലയണ്‍സ് ക്ലബ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്. കുട്ടികളിലെ ക്യാന്‍സര്‍ ബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ പൂര്‍ണമായ ചി കിത്സാ ചെലവുകള്‍ ഏറ്റെടുത്ത് നടത്തി. വിദ്യാലയങ്ങളില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുക, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ് കൂള്‍ സ്റ്റേഷനറി കിറ്റ്, യൂണി ഫോം, വിദ്യാലയങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിനായി പ്ലേറ്റുകള്‍, ഭക്ഷണശാല നവീകരണത്തി നായി ഫണ്ടുകള്‍ നല്‍കുക, സ്കൂളുകളില്‍ പത്ര വിതരണം, സ് കൂള്‍ ലൈബ്രറികളിലേക്ക് പുസ്തകവിതരണം, വിദ്യാര്‍ത്ഥി കളില്‍ പച്ചക്കറി കൃഷി പ്രോത്സാ ഹിപ്പിക്കുന്നതിന്റെ ഭാഗമായി സ് കൂളുകളില് പച്ചക്കറി തോട്ടങ്ങ ളുടെ നിര്‍മ്മാണം, വിദ്യാലയ ങ്ങളില്‍ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം സ്ഥാപിക്കുക തുടങ്ങി നിരവധിയായ പദ്ധതികളാണ് ഈ വര്‍ഷം മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയത്.
ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ നടപ്പിലാക്കുന്ന സൈറ്റ് ഫോര്‍ കിഡ്സ് പദ്ധതി പ്രകാരം എല്ലാ വര്‍ഷങ്ങളിലും സ്കൂള്‍ വിദ്യാര്‍ത്ഥികളിലെ നേത്ര വൈകല്യങ്ങള്‍ കണ്ടെത്തി ആവശ്യമായവര്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്തു വരുന്നു. ഈ വര്‍ഷം മൂവാറ്റുപുഴയിലെ 40 വിദ്യാലയങ്ങളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നേത്ര വൈകല്യം കണ്ടെത്തിയ 250 വിദ്യാര്‍ത്ഥികളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ 130 വിദ്യാര്‍ഥികള്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴയുടെ വിവിധ പ്രദേശങ്ങളില്‍ രക്തപരിശോധന ക്യാമ്പ്, ജീവിതശൈലി രോഗപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്യാമ്പുകളും ലയണ്‍സ് ക്ലബിന്റെ നേതൃത്വ ത്തില്‍ സംഘടി പ്പിച്ചു. മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബിലെ ഹംഗര്‍ പ്രൊജക്ടിന്റെ ഭാഗമായി വിവിധ ഓള്‍ഡേജ് ഹോമുകളിലും അനാഥാലയ ങ്ങളിലും ഭക്ഷണം വിതരണം ചെയ്തു. ഡയാലിസിസ്, ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന നിര്‍ധനരായ നിരവധി രോഗി കള്‍ക്ക് കൈത്താങ്ങായി ചികിത്സ സഹായങ്ങള്‍ വിതര ണം ചെയ്തു. സ്ത്രീ ശാക്തീകരണ ത്തിന്റെ ഭാഗമായി സ്വയം തൊഴില്‍ ചെയ്യുന്നതിനായി വിവിധ വനിതാ സംരംഭകര്‍ക്കും വനിതാ സമാജങ്ങള്‍ക്കും തയ്യല്‍ മെഷ്യനുകള്‍ വിതരണം നടത്തി.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്ടര്‍ വിജയ് കുമാര്‍ രാജു നിര്‍വഹിക്കും. ലയണ്‍സ് ക്ലബ് നിര്‍മ്മിച്ചു നല്കുന്ന 12 വീടുകളുടെ താക്കോൽദാനം മൂവാറ്റുപുഴ എംഎൽഎ മാത്യുനാടൻ നിർവഹിക്കും. മൂവാറ്റുപുഴ ലയൺസ് ക്ലബ് പ്രസിഡൻറ് എ ആർ ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ബീന രവികുമാർ മുഖ്യ അതിഥിയാവും. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ബിനോയ് മത്തായി പദ്ധതി വിശദീകരണം നടത്തും. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ്, മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ്, ജയേഷ് വിഎസ്, രാജേഷ് മാത്യു, തോമസ് മാത്യു , പി. ജി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
വാർത്താസമ്മേളനത്തിൽ മൂവാറ്റുപുഴ ലയൺസ് ക്ലബ് പ്രസിഡൻറ് എ ആർ ബാലചന്ദ്രൻ, സുവർണ്ണ ജൂബിലി കമ്മിറ്റി ചെയർമാൻ ഡോക്ടർ ബിനോയ് മത്തായി, പ്രോജക്ട് കോഡിനേറ്റർ പി.ജി. സുനിൽകുമാർ, പ്രോഗ്രാം & മീഡിയ കോഡിനേറ്റർ ആർ ബിജു തുടങ്ങിയവർ പങ്കെടുത്തു


