മൂവാറ്റുപുഴ :പോത്താനിക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായി. പഞ്ചായത്തിലെ 2-ാം വാർഡ് ആരിമറ്റം കോളനി റോഡ് ഉൾപ്പെടുന്ന പ്രദേശത്ത് വേൾട്ടേജ് ക്ഷാമവും വൈദ്യൂതി തകരാറും പതിവ് സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു. പെട്ടെന്നുള്ള വോൾട്ടേജ് വ്യതിയാനം മൂലം ഗ്രഹോപകരണങ്ങൾ തകരാറിലാകുന്നതായും പ്രദേശ വാസികൾ പറഞ്ഞു. വൈദ്യുതി തകരാറിൽ ശാശ്വത പരിഹാരമാവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിസാർ പാലക്കൻ, സെക്രട്ടറി കെരീം പനെകുന്നേൽ, ട്രഷർ റഹീം പറമ്പിൽ എന്നിവരുടെ നേത്രത്വത്തിലായിരുന്നു നിവേദനം നൽകിയത്.