പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫസര്‍ എം.കെ പ്രസാദ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷനാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന പ്രഭാഷകനും, പ്രകൃതി സ്നേഹിയുമായിരുന്നു എം.കെ പ്രസാദ്. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു. സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 30 വര്‍ഷത്തോളം വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് സര്‍വകലാശാല പ്രോ വിസിയായും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സസ്യശാസ്ത്രത്തിലാണ് പ്രൊഫ. എം.കെ പ്രസാദ് ബിരുദാനന്തര ബിരുദം നേടിയത്. വീട്ടാവശ്യങ്ങള്‍ക്കായുള്ള പരമ്പരാഗതമല്ലാത്ത ഊര്‍ജ സ്രോതസിന്റെ പുതുവഴികള്‍ തേടാന്‍ അദ്ദേഹം പ്രയത്നിച്ചു. യു.എന്നിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോര്‍ഡില്‍ അഞ്ച് വര്‍ഷത്തിലധികം വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു.
വയനാട്ടിലെ എം എസ് സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: ഷേര്‍ലി, മക്കള്‍: അമല്‍, അഞ്ജന.

