ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാന്‍ ഉള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവച്ചു ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
എന്നാല്‍ മിച്ചഭൂമി ഏറ്റെടുക്കല്‍ ചട്ടത്തിന്റെ നടപടി ക്രമങ്ങള്‍ പാലിച്ചു ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനു സര്‍ക്കാരിന് തടസമില്ല. ഈ ഘട്ടത്തില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാം. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് തീര്‍പ്പാക്കാതെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ കൈവശക്കാരായ അയന ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്.


