കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്റ്റിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,297 ആയി. ആറായിരത്തോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപേരെ കാണാതായിട്ടുണ്ട്. ശനിയാഴ്ചയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭൂകമ്പത്തിനു പിന്നാല ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗ്രെയ്സ് ചുഴലിക്കാറ്റ് ഇന്ന് ഹെയ്റ്റിയില്‍ എത്തുമെന്നാണ് പ്രവചനം. കരയില്‍ തൊടുമ്പോള്‍ ന്യൂനമര്‍ദമായി മാറാമെങ്കിലും കനത്തമഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് ഗ്രെയ്സ് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.


