തിരുവനന്തപുരം: ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. കരട് രൂപം ആക്കാത്ത ബില്ലിനെ കുറിച്ച് അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നത്. ഏക സിവില്‍ കോഡ് ബില്ല് ഇത്തവണ പാര്‍ലമെന്റില്‍ വരുമോ എന്ന് സംശയമാണെന്നും ശശി തരൂര്‍ പ്രതികരിച്ചു.
ഏക സിവില്‍ കോഡ് സംബന്ധിച്ച് സിപിഎം സംഘടിപ്പിച്ച സെമിനാറിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് വിഷയത്തിലെ ചര്‍ച്ച തന്നെ അനാവശ്യമാണെന്ന് തരൂര്‍ പ്രതികരിച്ചിരിക്കുന്നത്.