ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോയുടെ മലയാളം പതിപ്പായ സരിഗമപ കേരളം ലിറ്റില്‍ ചാംപ്സിന്റെ പ്രൗഢവും അതി ഗംഭീരവുമായ മടങ്ങി വരവിനു വേദിയൊരുങ്ങുന്നു. സ്വരമാധുരിയാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളീ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഈ കുരുന്നു താരങ്ങളുടെ മടങ്ങി വരവിനായുള്ള കാത്തിരിപ്പിലായിരുന്നു കാണികളെല്ലാം. ബ്ലയിന്‍ഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം കഴിവുറ്റ കുട്ടി ഗായകരാണ് ഈ പരിപാടിയിലുള്ളത്.
തുടക്കം മുതല്‍ നിരവധി അത്ഭുതപ്രകടനങ്ങള്‍ക്കും വൈകാരിക നിമിഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ച സരിഗമപ കേരളം ലിറ്റില്‍ ചാംപ്സ് വേദിയില്‍ പ്രശസ്ത പിന്നണി ഗായിക സുജാത മോഹന്‍, സംഗീത സംവിധായകരായ ഷാന്‍ റഹ്മാന്, ഗോപി സുന്ദര്‍ എന്നിവരാണ് പ്രധാന വിധികര്‍ത്താക്കള്‍. കൂടാതെ കുട്ടിപ്പാട്ടുകാര്‍ക്ക് കരുതലായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കുവാനും ആത്മവിശ്വാസം പകരുവാനും 12 അംഗ ഗ്രാന്‍ഡ് ജൂറിയുടെ സാന്നിധ്യവും ഈ സംഗീത റിയാലിറ്റി ഷോയെ വ്യത്യസ്തമാക്കുന്നു.
ഈ മടങ്ങിവരവില്‍ കൂടുതല്‍ സംഗീതാര്‍ദ്രമായ നിമിഷങ്ങളും രസകരമായ കളിചിരികളും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്നുറപ്പാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ പ്രോമോ വീഡിയോ തികച്ചും ആവേശകരമായ ഒരു തിരിച്ചു വരവാണ് ഊട്ടിയുറപ്പിക്കുന്നത്.
സരിഗമപ കേരളം ലിറ്റില്‍ ചാംപ്സ് ഗ്രാന്‍ഡ് പ്രീമിയര്‍ ജൂലൈ 18 നു വൈകുന്നേരം 7 മുതല്‍ സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യും. വരും ആഴ്ചകളില്‍ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി 9 മണിക്ക് പരിപാടി സംപ്രേക്ഷണം ചെയ്യും.

