ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകാരനെ ബലിയാടാക്കുകയായിരുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്. കെ കരുണാകാരന് നിരപരാധിയാണെന്ന് തെളിയും. അദ്ദേഹത്തിന് നീതി ലഭിച്ചില്ല. അദ്ദേഹത്തെ കുടുക്കാന്‍ പലരും ശ്രമിച്ചിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.
ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ണായക വിധി പുറത്തു വന്നതിന് പിന്നാലെയാണ് കെ. വി തോമസിന്റെ വെളിപ്പെടുത്തല്‍. കരുണാകരനെ ചിലര്‍ മനഃപൂര്‍വം കുടുക്കുകയായിരുന്നു വെന്നാണ് കെ.വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. രമണ്‍ ശ്രീവാസ്തവയെ കരുണാകരന് സസ്പെന്‍ഡ് ചെയ്തത് ദുഃഖത്തോടെയായിരുന്നുവെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.


