മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രിംകോടതി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണ്. ജലനിരപ്പ് അടക്കമുള്ള വിവരങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ മേല്‍നോട്ട സമിതിക്ക് കൈമാറണം. രണ്ടാഴ്ചയ്ക്കകം വിവരങ്ങള്‍ കൈമാറണമെന്നും ജസ്റ്റിസ് എ. എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്കി.
വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരും. റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന് ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ കാര്യങ്ങളില്‍ നാലാഴ്ചയ്ക്കകം മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 22 ന് കേസ് വീണ്ടും പരിഗണിക്കും.