ജോസ് കെ മാണിയില്‍ പ്രതീക്ഷയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. ജോസ് വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015നേക്കാള്‍ മികച്ച വിജയം നേടും. ജില്ലാ പഞ്ചായത്തുകളില്‍ ജോസ് കെ മാണി വിഭാഗത്തിന് നിര്‍ണായകമായ സ്വാധീനമുണ്ടെന്നും വിജയരാഘവന് പ്രതികരിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അംഗീകാരം ഉറപ്പായും ലഭിക്കും. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ജനം തള്ളും. ജനാധിപത്യ വിരുദ്ധ രീതിയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ജനം തിരിച്ചറിയുമെന്നും വിജയരാഘവന് വ്യക്തമാക്കി.