ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകും. ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി എന്‍ഡിഎ യോഗം ചേര്‍ന്ന് നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുത്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ മേല്‍നോട്ടത്തിലായിരുന്നു യോഗം. സുശീല്‍ മോദിക്ക് പകരം ആര്‍എസ്എസ് നേതാവ് കാമേശ്വര് ചൗപാല്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വികാസ്ശീല് ഇന്സാന് പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി മന്ത്രിസഭയിലേയ്ക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് എന്‍.ഡി.എ നേതാക്കള്‍ ഇന്നുതന്നെ ഗവര്‍ണറെ കാണുമെന്നാണ് വിവരം. എന്‍.ഡി.എയില്‍ ജെ.ഡിയുവിന്റെ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. പ്രധാനവകുപ്പുകള്‍ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തി. ജെ.ഡി.യുവിന് തെരഞ്ഞെടുപ്പില്‍ 43 സീറ്റുകളാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്തു. 125 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. ഇതില്‍ 73 സീറ്റുകള്‍ ബിജെപിയാണ് നേടിയത്.
അതേസമയം, കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷമാണ്. ബാഗല്‍പുര്‍ എംഎല്‍എ അജീത് ശര്‍മയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിനെയാണ് പ്രശ്നപരിഹാരത്തിനായി നിയോഗിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ഡിഎ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


