മുഴുവന്‍ പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളില്‍ പങ്കാളികളാക്കുതയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പങ്ക് രേഖപ്പെടുത്തുമെന്നും ഒരു പൗരന് പോലും മാറ്റി നിര്ത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.
ഒളിമ്പിക്സ് നേട്ടം കൈവരിച്ച കായിക താരങ്ങളെ കൈയടിച്ച് അനുമോദിച്ച പ്രധാനമന്ത്രി മെഡല്‍ ജേതാക്കളെ പ്രശംസിച്ചു. ഇന്ത്യന്‍ കായിക താരങ്ങള്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി പിടിച്ചുവെന്നും വരും തലമുറയെ പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഒളിമ്പിക്സില്‍ ഇന്ത്യ കൈവരിച്ചതെന്നും മോദി പറഞ്ഞു.
പ്രതിസന്ധിഘട്ടത്തില്‍ രക്ഷകരായെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അഭിനന്ദനവും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഉണ്ടായിരുന്നു.


