ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന സന്തോഷകരമായ ഈ വേളയില്‍ എല്ലാവര്ക്കും ആശംസകള്‍ അറിയിക്കുന്നതായി അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു. ഒരു സ്വതന്ത്ര രാഷ്ട്രത്തിനായും അതിന്റെ ശോഭനമായ ഭാവി സുരക്ഷിതമാക്കുന്നതിനുമായി നിരവധി ത്യാഗങ്ങള്‍ സഹിച്ച ധീര സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരം അര്‍പ്പിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കായി രക്തസാക്ഷിത്വം വരിച്ച ധീര സേനാനികളെ കൃതജ്ഞതയോടെ നമുക്ക് അനുസ്മരിക്കാം എന്നും അദ്ദേഹം സന്ദേശത്തില്‍ കുറച്ചു.
സ്വാതന്ത്ര്യ സമര സേനാനികള്‍ ആഗ്രഹിച്ച തരത്തിലുള്ള ഒരു ഇന്ത്യയെ നിര്‍മ്മിക്കുന്നതാണ് നമുക്ക് അവര്‍ക്ക് നല്കാന് കഴിയുന്ന അര്‍ത്ഥവത്തായ ആദരമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. 100 കോടിയിലധികം പേരുടെ സ്വപ്നങ്ങള്‍ ആവിഷ്കൃതവും പൂര്ണവുമാകുന്ന ഒരു ഏകീകൃതവും ശക്തവും സമൃദ്ധവും സമാധാനപരവും എല്ലാവരെയും ഉള്ചേര്ക്കുന്നതുമായ രാജ്യത്തിനായുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത, ഈ സ്വാതന്ത്ര്യ ദിനത്തില്‍ നമുക്ക് പുതുക്കാം എന്നും ഉപരാഷ്ട്രപതി തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.


