സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കോവിഡ് പോരാളികള്‍ക്കും ആദരമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവന് ബലി നല്കിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങള്‍ക്കും നന്ദി. ഇച്ഛാശക്തിയില്‍ കോവിഡ് പ്രതിസന്ധിയെ രാജ്യം മറികടക്കും. കൊവിഡ് പോരാളികള്‍ക്ക് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. സ്വശ്രയത്വം ദൃഡനിശ്ചയമാക്കിയിരിക്കുകയാണ് രാജ്യം. പ്രകൃതി ദുരന്തത്തിന് ഇരകളായവര്‍ക്ക് സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ചൈനയ്ക്ക് പരോക്ഷമായ മുന്നറിയിപ്പ് പ്രധാനമന്ത്രി നല്കി. ആത്മ നിര്‍ഭര്‍ ഭാരത് രാജ്യത്തെ 130 കോടി ജനങ്ങളുടെ മന്ത്രമെന്നും മോദി.
അസംസ്കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യേണ്ടതില്ല. ഉല്പാദനരംഗം മാറണം. ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ നിര്‍മിക്കണം. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മെഡിക്കല്‍ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാര്‍ഗങ്ങളെ ബന്ധിപ്പിക്കണം.
രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍. എല്ലാവര്ക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യത്തിനായി പോരാടിയവരെ കുറിച്ച് ഓര്‍മിക്കാം. സൈനിക വിഭാഗങ്ങള്‍ക്ക് കൃതജ്ഞത അറിയിക്കാമെന്നും മോദി പറഞ്ഞു.
ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വരുന്നു. രാജ്യം സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണെന്നും മോദി. നൈപുണ്യ വികസനം ഉറപ്പാക്കണം. ടൂറിസം മേഖലയ്ക്ക് അനന്തമായ സാധ്യതകളുണ്ട്. ഗതാഗത മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും മോദി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ മുന്നേറ്റം അനിവാര്യമാണ്. ലക്ഷ്യം മേക്ക് ഫോര്‍ വേള്‍ഡ്. കാര്‍ഷിക മേഖലയിലും മുന്നേറ്റം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


