സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയും തൃശൂര്‍ ജില്ലയിലുമാണ് മുന്നറിയിപ്പ്.
കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. വടക്കന്‍ ഒഡിഷക്ക് മുകളിലുള്ള ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.

