കണ്ണൂര്‍ സര്‍വ്വകലാശാലയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. പുനര്‍ നിയമനം ലഭിച്ച കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് താവക്കര യൂനിവേഴ്സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചിട്ടുണ്ട്. പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. സര്‍വകലാശാല ആസ്ഥാനത്തേക്കുള്ള റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡി.സി.സി പ്രസിഡന്റ് തന്നെ നേരിട്ടെത്തി പ്രവര്‍ത്തകരെ നിയന്ത്രിക്കുകയായിരുന്നു. ഇത് പിണറായി പക കമ്മ്യൂണിസ്റ്റ് പാഠശാല എന്ന ബാനര്‍ സര്‍വ്വകലശാലയുടെ ബോര്‍ഡില്‍ തൂക്കിയിട്ടാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്. ടൗണ്‍, സിറ്റി പോലീസ് സ്റ്റേഷന് പരിധിയിലെ പോലീസ് സര്‍വ്വ സജരായി ആസ്ഥാനത്ത് നിലയുറപ്പിച്ചാണ് സമരത്തെ നേരിട്ടത്.
യൂത്ത് കോണ്‍ ജില്ലാ പ്രഡന്റ് സുധീപ് ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, പ്രജില്‍ മതുക്കോത്ത്, ഇമ്രാന് പ്രകടനത്തിന് നേതൃത്വം നല്കി.


