മൂവാറ്റുപുഴ: മഹിളാ കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് ഉത്സാഹ് കണ്വന്ഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ കോണ്‍ഗ്രസ് ഭവനില്‍ നടന്ന കണ്‍വന്‍ഷനില്‍ ബ്ലോക്ക് പ്രസിഡന്റ് മിനി എല്‍ദോ അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് കടക്കോട്ട്, ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, യു.ഡി.എഫ്. നിയോജക മണ്ഡലം കണ്‍വീനര്‍ കെ.എം. സലിം, കെ.പി. ജോയി, ജില്ലാ പ്രസിഡന്റ് സുനില സിബി, സംസ്ഥാന ജില്ലാ ഭാരവാഹികളായ ഷീബ രാമചന്ദ്രന്, ബിന്ദു സന്തോഷ്കുമാര്‍, മിനിമോള്‍, പ്രേമ അനില്‍കുമാര്‍, സൈബ താജുദ്ദീന്, സോയ ജോസഫ്, രാജലക്ഷ്മി, ജയ സോമന്, സൂസന് ജോസഫ്, സാറാമ്മ കോണ്‍, രജിത.പി, സിന്ധു ബെന്നി, അലക്സി സ്കറിയ, ബിന്ദു ഗോപി, സനിത തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ല, ബ്ലോക്ക് ഭാരവാഹികളെയും മണ്ഡലം പ്രസിഡന്റുമാരേയും ആദരിച്ചു. റീന സജി സ്വാഗതവും നിസാ മൈതീന്‍ നന്ദിയും പറഞ്ഞു.


