ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ അതൃപ്തി രേഖപ്പെടുത്തി പിജെ ജോസഫ്. നിയമസഭയില്‍ കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് മകന് ജോസ് കെ മാണി പോയിരിക്കുന്നതെന്ന് പിജെ ജോസഫ് പറഞ്ഞു.
പാലാ തെരെഞ്ഞെടുപ്പില്‍ ചിഹ്നം മാണി സാര്‍ എന്നു പറഞ്ഞത് ജോസ് കെ മാണിയാണ്. ചിഹ്നം കൊടുത്തില്ലെന്നു പറയുന്നത് തെറ്റാണെന്നും പാലയില്‍ വഞ്ചിച്ചത് ജോസ് കെ മാണി തന്നെയാണെന്നും പിജെ ജോസഫ് പറഞ്ഞു.
യുഡിഎഫിന്റെ മുന്നണിമര്യാദകള്‍ ജോസ് കെ മാണി പാലിച്ചില്ല. യുഡിഎഫ് വിട്ട് പോകാനുള്ള കാരണം ആരോ പിന്നില്‍ നിന്നും കുത്തി എന്നാണ് പറയുന്നത്. ധാര്മികതയാണെങ്കില് യുഡിഎഫില്‍ നിന്നു ജയിച്ച എല്ലാവരും സ്ഥാനമാനങ്ങള്‍ രാജിവെക്കണമെന്നും പിജെ ജോസഫ് പറഞ്ഞു.
നേരത്തെ മുന്നണിമാറ്റം പ്രഖ്യാപിച്ചപ്പോള്‍ പിജെ ജോസഫിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജോസ് കെ മാണി ഉന്നയിച്ചത്. കെഎം മാണി അസുഖ ബാധിതന് ആണെന്ന് അറിഞ്ഞ ഉടന്‍ പി.ജെ ജോസഫ് ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടുവെന്നും പാലാ സീറ്റും, ചിഹ്നവും ആവശ്യപ്പെട്ടുവെന്നും ജോസ് കെ മാണി ആരോപിച്ചു. കെഎം മാണിയുടെ വീട് മ്യൂസിയം ആക്കണമെന്ന് വരെ പിജെ ജോസഫ് പറഞ്ഞതായി ജോസ് കെ മാണി ആരോപിച്ചു.


