കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കി. ആഘോഷങ്ങള്‍ 10 മിനുട്ട് മാത്രമായി ചുരുക്കി. നേരത്തെ അര മണിക്കൂര്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് പത്ത് മിനുട്ടായി ചുരുക്കിയത്. മുഖ്യമന്ത്രിയുടെ പരേഡ് പരിശോധനയും പോലീസുകാരുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം രണ്ടോ മൂന്നോ മിനുട്ടില്‍ ചുരുക്കുവാനും തീരുമാനമുണ്ട്.
തിരുവനന്തപുരം സെന്‍ട്രല്‍ സറ്റേഡിയത്തില്‍ രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് പതാക ഉയര്‍ത്തുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഇത്തവണ പൊതുജനങ്ങള്‍ക്ക് പരിപാടി വീക്ഷിക്കാന്‍ അനുമതിയില്ല. തിരുവനന്തപുരത്ത് ഉള്‍പ്പെടെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരിപാടി വെട്ടിച്ചുരുക്കിയത്.