ന്യൂഡല്‍ഹി: 15 ദിവസത്തിനിടെ ജമ്മുവില്‍ പ്രത്യക്ഷപ്പെട്ടത് ആറാമത്തെ ഡ്രോണ്‍. ഇന്ത്യന്‍ അതിര്ത്തിയ്ക്കുള്ളില് 100-150 മീറ്ററിനുള്ളിലായി ജമ്മു കശ്മീരിലെ അര്‍നിയ സെക്ടറിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണിന് നേരെ ബിഎസ്എഫ് വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ അപ്രത്യക്ഷമായി.
രാജ്യാന്തര അതിര്ത്തിയ്ക്കരികില് സായ് ഗ്രാമത്തിന് സമീപമായാണ് ഡ്രോണ്‍ ബിഎസ്എഫ് കണ്ടെത്തിയത്. ചാരപ്രവര്‍ത്തനം, ആയുധങ്ങള്‍ കടത്തല്‍, നുഴഞ്ഞുകയറ്റം എന്നിവ സംശയിക്കുന്നതായി ബിഎസ്എഫ് വ്യക്തമാക്കി. 200 മീറ്റര്‍ മുകളിലായാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണുകള്‍ പാക്ക് ‘വാച്ച് ടവര്‍’ എന്ന് ആശങ്കയും ഉയരുന്നുണ്ട്. കഴിഞ്ഞ മാസം ജമ്മു വ്യോമതാവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. രാജ്യത്ത് ഉണ്ടായ ആദ്യ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കൂടുതല്‍ ജാഗ്രതയിലാണ് ജമ്മുവില്‍ സുരക്ഷസേന.


